സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

തേങ്ങ വലിച്ചെറിഞ്ഞ് ട്രെയിൻ യാത്രികൻ; പാലത്തിലൂടെ നടന്ന യുവാവിന് ദാരുണാന്ത്യം

മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാർ നദിയിലേക്ക് വലിച്ചെറിഞ്ഞത് തേങ്ങ തലയിൽ തേങ്ങ വീണ് 30 കാരന് ദാരുണാന്ത്യം. വസായി പഞ്ജു ദ്വീപ് സ്വദേശിയായ സഞ്ജയ് ബോർ ആണ് മരിച്ചത് .

ശനിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം നടന്നത്. നൈഗോൺ റെയിൽവേ സ്റ്റേഷനിലേക്കു നടന്നുപോകുകയായിരുന്ന സഞ്ജയുടെ തലയിൽ, നൈഗോൺ–ഭയന്ദർ പാലത്തിന് സമീപം ട്രെയിനിൽ നിന്ന് എറിഞ്ഞ തേങ്ങ പതിച്ചു.

കുഴഞ്ഞുവീണ യുവാവിനെ ആദ്യം വസായിയിലെ സർ ഡിഎം പെറ്റിറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥ കാരണം തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ യാത്രക്കാരനെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടങ്ങി. അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈ മേഖലയിലിതു ആദ്യമായല്ല ഇത്തരത്തിൽ അപകടം സംഭവിക്കുന്നത്. പൂജ ചെയ്ത തേങ്ങ, പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ വിഗ്രഹങ്ങൾ, മറ്റ് വസ്തുക്കൾ തുടങ്ങിയവ യാത്രക്കാർ പതിവായി ട്രെയിനുകളിൽ നിന്ന് നദിയിലേക്ക് എറിയാറുണ്ട്. ഇത്തരം അശ്രദ്ധ പ്രവർത്തനങ്ങൾ മൂലം മുമ്പും ദ്വീപ് നിവാസികൾക്ക് പരിക്കേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement