Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം വോളന്റിയർമാരുടെ  പരിശീലനത്തിന് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കേരള  സർക്കാർ നടപ്പിലാക്കുന്ന നവകേരളം സിറ്റിസൺസ് റസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമാകുന്ന കർമ്മസേന അംഗങ്ങളുടെ വൈക്കം നിയമസഭാ മണ്ഡലത്തിലെ ആദ്യഘട്ടം പരിശീലനം ആരംഭിച്ചു. വെച്ചൂർ, വെള്ളൂർ, മറവൻതുരുത്ത് പഞ്ചായത്തുകളിൽ നിന്നുള്ള വളന്റിയർമാരാണ് പങ്കെടുത്തത്.

സർക്കാർ പ്രതിനിധികളായ സന്നദ്ധ പ്രവർത്തകർ സംസ്ഥാനത്തെ എൺപതിയഞ്ചു ലക്ഷം വീടുകൾ സന്ദർശിച്ച് സർക്കാർ നടപ്പാക്കിയ ക്ഷേമ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങളും  ഭാവിപദ്ധതികൾ സംബന്ധിച്ച ആശയങ്ങളും നിർദ്ദേശങ്ങളും തേടും.

പരിശീലനം സിദ്ധിച്ച എൺപത്തിയയ്യിരത്തിൽ  അധികം സാമൂഹ്യസേവ സന്നദ്ധ പ്രവർത്തകരാണ് സംസ്ഥാനത്ത് ഇത്തരത്തിലുള്ള പ്രവർത്തനം നടത്തുന്നത്.  ഈ പ്രവർത്തകർ വീടുകളിൽ എത്തി വിവരങ്ങൾ തേടുന്നതിന് പുറമെ വിവിധ സാമൂഹ്യ കൂട്ടായ്മകളുടെ ചർച്ചകൾ സംഘടിപ്പിച്ചും അഭിപ്രായങ്ങൾ സമാഹരിക്കും.

കഴിഞ്ഞ ദിവസം നടന്ന സമേളനത്തിൽ വൈക്കം ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. നവകേരളം സിറ്റിസൺസ് റസ്പോൺസ് പ്രോഗ്രാം  കോട്ടയം ജില്ലാ സമിതിയംഗം ടി.പി.ശ്രീശങ്കൾ അദ്ധ്യക്ഷത വഹിച്ചു. വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി സംസാരിച്ചു. ചാർജ്ജ് ഓഫീസർ നമിത.ഇ.കെ. അമുഖ പ്രഭാഷണം നടത്തി. പി എം നസീർ, അനുജ, ബ്രിജിത്ത് ലാൽ, ബീനാകുമാരി, ജോർജ് ജോസഫ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer