Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആവശ്യത്തിന് ഉപകരണങ്ങളും മരുന്നുകളും കിട്ടാനില്ല; ശ്രീചിത്രയില്‍ ചികിത്സ മുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഉപകരണങ്ങളും മരുന്നുകളും ലഭ്യമല്ലത്തസാഹചര്യം വന്നതോടെ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചികിത്സ മുടങ്ങി. തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തി വയ്‌ക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി വിവിധ വിഭാഗം മേധാവികള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. രണ്ട് വര്‍ഷമായി കരാര്‍ പുതുക്കാത്ത ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റിന്റെ ഗുരുതര വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. പുറത്ത് നിന്ന് ഉപകരണങ്ങള്‍ വാങ്ങാന്‍ തയ്യാറായിട്ടും രോഗികളെ മടക്കി അയക്കുകയാണിപ്പോള്‍ ആശുപത്രി അധികൃതര്‍.

ദേശീയ നിലവാരം പുലര്‍ത്തുന്ന ആരോഗ്യസ്ഥാപനങ്ങളില്‍ വര്‍ഷാവര്‍ഷം ഉപകരണങ്ങള്‍ക്കും മരുന്നിനുമുള്ള കരാറുകള്‍ പുതുക്കണമെന്നാണ് ചട്ടം. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് കരാര്‍ പുതുക്കിയില്ല. മിനിമം സ്റ്റോക്ക് ആശുപത്രിയിലെത്തിച്ച്, ചെലവാകുന്നത് അനുസരിച്ച് ബില്‍ ചെയ്യുന്നതായിരുന്നു രീതി. കരാര്‍ പുതുക്കാതിരുന്നിട്ടും കഴിഞ്ഞ വര്‍ഷം വരെ കരാറുകാര്‍ സ്റ്റോക്ക് എത്തിച്ചിരുന്നു. ഈ വര്‍ഷവും പുതിയ കരാര്‍ ഒപ്പിടാതിരുന്നതോടെ ആശുപത്രിയിലുണ്ടായിരുന്ന സ്റ്റോക്ക് മുഴുവന്‍ കരാറുകാര്‍ എടുത്തുകൊണ്ടുപോയി. ഇതോടെയാണ് ചികിത്സയും ശസ്ത്രക്രിയകളും പൂര്‍ണമായും മുടങ്ങിയത്. അടിയന്തര ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ ദിവസം ശ്രീചിത്രയിലെത്തിച്ച 49കാരന് ചികിത്സ നല്‍കാതെ ആശുപത്രിയില്‍ നിന്ന് പറഞ്ഞുവിട്ടു. ഒടുവില്‍ ലക്ഷങ്ങള്‍ മുടക്കി, സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.

ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്തക്രിയ നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ വിഭാഗം മേധാവികള്‍ കഴിഞ്ഞ ദിവസം കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, കത്തിനോട് മാനേജ്‌മെന്റ് പ്രതികരിച്ചിട്ടില്ല. എന്തുകൊണ്ടാണ് കരാര്‍ പുതുക്കാത്തത് എന്നതിലും വിശദീകരണമില്ല. എയിംസും ജിംപറും അടകമുള്ള സ്ഥാപനങ്ങള്‍ 2023ല്‍ കരാര്‍ പുതുക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്ര പദ്ധതിയായ അമൃതില്‍ ചേര്‍ന്ന് ഉപകരങ്ങള്‍ ഉറപ്പാക്കി. എന്തുകൊണ്ടാണ് അമൃത് പദ്ധതിയില്‍ പോരും ചേരാത്തത് എന്നതിലും ശ്രീചിത്ര അധികൃതര്‍ സ്വന്തം ജീവനക്കാര്‍ക്ക് പോലും മറുപടി നല്‍കിയിട്ടില്ല. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളെല്ലാം മാറ്റിവച്ചെന്ന് രോഗികളെ അറിയിക്കുന്നുണ്ട്. അടിയന്തര ചികിത്സ തേടിയെത്തുന്നുവരുടെ കാര്യമാണ് കൂടുതല്‍ കഷ്ടം. അതേസമയം, പ്രതിസന്ധി ഉടന്‍ തീര്‍ക്കുമെന്നാണ് ശ്രീചിത്രാ അധികൃതരുടെ

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer