സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ട്രെന്റിങായി ചങ്കാ ചങ്കാ സോങ്; യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയിലെ ഏറ്റവും പുതിയ ഗാനം പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. ഇപ്പോൾ ചിത്ത്രത്തിലെ ഏറ്റവും പുതിയ ഗാനം റിലീസ് ആയിരിക്കുകയാണ്. മധു ബാലകൃഷ്ണനും വിനീത് ശ്രീനിവാസനും ചേർന്ന് ആലപിച്ച ചങ്കാ..ചങ്കാ.. എന്ന ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ശബരീഷ് വർമയുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് രാജേഷ് മുരുകേശനാണ്. അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തും.

ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്,അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ‘യുണൈറ്റഡ് കിങ്‌ടം ഓഫ് കേരള’ എന്ന ചിത്രം നിർമിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട,വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായാണ് യു. കെ ഒ കെ മൂവിയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി, മനോജ് കെ യു,സംഗീത, മീര വാസുദേവ്,മഞ്ജു പിള്ള, സാരംഗി ശ്യാം, തുടങ്ങിയവർക്കൊപ്പം അൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പനാണ് നിർവഹിച്ചിരിക്കുന്നത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.