തിരുവനന്തപുരം: നിലമ്പൂരിൽ മത്സരിക്കാൻ തീരുമാനം എന്ന് തൃണമൂർ കോൺഗ്രസ്. പി വി അൻവർ മത്സരിക്കണം എന്നതാണ് ഇപ്പോഴത്തെ ധാരണയെന്നും തൃണമൂൽ ദേശീയ നേതൃത്വം. യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കാൻ എഐസിസിക്ക് എതിർപ്പില്ലെന്നും സൂചനയുമുണ്ട് .
അൻവറിന്റെ നിലപാട് അനുസരിച്ചാകും ഈ തീരുമാനം . അതേസമയം അൻവറുമായി വീണ്ടും ചർച്ച തുടങ്ങി യുഡിഎഫ് ക്യാമ്പ്. അൻവർ പരസ്യമായി താൽപര്യം പ്രകടിപ്പിച്ചാൽ യുഡിഎഫ് ഉപാധി മാറ്റാൻ സാധ്യത ഉണ്ടെന്ന റിപ്പോർട്ടുക്കളും പുറത്ത് വരുന്നുണ്ട്.






