സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിദേശ സിനിമകള്‍ക്ക് 100 ശതമാനം നികുതി പ്രഖ്യാപിച്ച് ട്രംപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിദേശ സിനിമകള്‍ക്ക് 100 ശതമാനം നികുതി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയ തീരുമാനം വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാക്കും. അമേരിക്കന്‍ ചലച്ചിത്ര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ പുതിയ തീരുമാനമെന്ന്
ട്രംപ് പറഞ്ഞു. യുഎസിന് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 % നികുതി ചുമത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ വാണിജ്യ വകുപ്പിനും യുഎസ് വ്യാപാര പ്രതിനിധിക്കും അധികാരം നല്‍കി.

ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഈ വിവരം പുറത്ത് വിട്ടത്. വിദേശ സിനിമകള്‍ അമേരിക്കന്‍ ദേശീയതക്ക് ഭീഷണിയാണെന്നും ട്രംപ് വ്യക്തമാക്കുന്നു. ചിത്രീകരിച്ചതും എന്നാല്‍ റിലീസ് ചെയ്യാത്തതുമായ സിനിമകള്‍ക്ക് ഫീസ് ബാധകമാണോ അതോ പുതിയ പ്രൊഡക്ഷനുകള്‍ക്ക് മാത്രമാണോ ബാധകമാകുന്നത് എന്നതും വ്യക്തമല്ല. അമേരിക്കന്‍ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തുമെന്ന് ചൈന പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുന്ന വേളയിലാണ് ട്രംപിന്റെ പ്രഖ്യാപനം.

Tags :

Recent News

Advertisement