തൃശ്ശൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി ടിവിഎസ് മോട്ടോർ കമ്പനി പുതിയ മോഡൽ ബൈക്ക് സമർപ്പിച്ചു. ടിവിഎസ് അപ്പാച്ചെ ആർടി എക്സ് ബൈക്കാണ് വഴിപാടായി നൽകിയത്.
കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ടി.വി.എസ് മോട്ടോർ കമ്പനി സിഇഒ കെ.എൻ. രാധാകൃഷ്ണനിൽ നിന്ന് ബൈക്കിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. വാഹന പൂജയ്ക്ക് ശേഷമായിരുന്നു ചടങ്ങ്.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി. നായർ, കെ.എസ്. ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ, ഡി.എ. കെ.എസ്. മായാദേവി, അസിസ്റ്റന്റ് മാനേജർമാരായ രാമകൃഷ്ണൻ, അനിൽ കുമാർ, ടി.വി.എസ് ഏരിയ മാനേജർ പ്രസാദ് കൃഷ്ണ, ടി.വി.എസ് ഡീലർമാരായ ഫെബി എ. ജോൺ, ചാക്കോ എ. ജോൺ, ജോൺ ഫെബി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.






