സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ടിവിഎസ് റൈഡര്‍ 125; നാല് വര്‍ഷത്തിനുള്ളില്‍ 16 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജനപ്രിയ ബൈക്കായ ടിവിഎസ് റൈഡര്‍ 125, പുറത്തിറങ്ങി നാല് വര്‍ഷത്തിനുള്ളില്‍ 16 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന മറികടന്നു. 2021 സെപ്റ്റംബറില്‍ പുറത്തിറക്കിയ റൈഡര്‍ 125 സിസി വിഭാഗത്തിലെ ടിവിഎസിന്റെ ആദ്യ പ്രവേശനമായിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2025 ഓഗസ്റ്റ് വരെ 16,04,355 യൂണിറ്റ് റൈഡര്‍ വിറ്റഴിക്കപ്പെട്ടു.

ഇതില്‍ 13.5 ലക്ഷം യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കപ്പെട്ടു. അതേസമയം 2.45 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. ടിവിഎസ് മോട്ടോറിന്റെ മൊത്തം മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയില്‍ റൈഡര്‍ 125 മാത്രം 39 ശതമാനം സംഭാവന ചെയ്തിട്ടുണ്ട്. വില്‍പ്പന കണക്കുകള്‍ നോക്കുമ്പോള്‍, 2022 സാമ്പത്തിക വര്‍ഷത്തില്‍ 76,742 യൂണിറ്റുകളുമായി ആരംഭിച്ച റൈഡര്‍, 2023- സാമ്പത്തിക വര്‍ഷത്തില്‍ 2,39,288 യൂണിറ്റുകളും 2024- സാമ്പത്തിക വര്‍ഷത്തില്‍ 4,78,443 യൂണിറ്റുകളും വിറ്റു.

എങ്കിലും 2025 സാമ്പത്തിക വര്‍ഷത്തില്‍ 16 ശതമാനം ഇടിവ് സംഭവിക്കുകയും വില്‍പ്പന 3,99,819 യൂണിറ്റുകളായി ചുരുങ്ങുകയും ചെയ്തു. എന്നാല്‍ 2025 ജൂലൈ ആയപ്പോഴേക്കും 1,63,855 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് അത് വീണ്ടും ശക്തി പ്രാപിച്ചു. കയറ്റുമതിയിലും വന്‍ വളര്‍ച്ചയുണ്ടായി. 2025 സാമ്പത്തിക വര്‍ഷത്തില്‍ 71,341 യൂണിറ്റുകള്‍ വിദേശത്തേക്ക് അയച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.