തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്വന്റി20 പാര്‍ട്ടി തന്നെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി നടി കൃഷ്ണപ്രഭ. ‘ട്വന്റി 20യില്‍ മത്സരിക്കാന്‍ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഞാന്‍ പോയില്ല. നില്‍ക്കുന്നയാള്‍ക്ക് ബോധം വേണമല്ലോ. അതുകൊണ്ട് ഇല്ലെന്ന് പറഞ്ഞു. എന്റെ സുഹൃത്തുക്കള്‍ തന്നെയാണ് നില്‍ക്കുന്നതെന്നും ആ നാടിന് വേണ്ടി ഊണും ഉറക്കവും ഒഴിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുണ്ടാകും. അവര്‍ നിന്നാലാണ് ജനങ്ങള്‍ക്ക് ഉപകാരം ഉണ്ടാകൂ എന്നും നടി പറയുന്നു.
എല്‍ഡിഎഫ് തുടരണമെന്നാണ് ആഗ്രഹമെന്നും കൃഷ്ണപ്രഭ കൂട്ടിച്ചേര്‍ത്തു. ‘കലാകാരി എന്ന നിലയില്‍ വ്യക്തിപരമായി ഒരുപാട് നല്ല കാര്യങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറയുന്നത്. അവരെ പ്രൊമോട്ട് ചെയ്യാന്‍ വേണ്ടിയോ പിആറിന് വേണ്ടിയോ അല്ല പറയുന്നത്. കോവിഡ് ഒക്കെ വന്ന സമയത്ത് വീട്ടില്‍ തന്നെ രണ്ട് കൊല്ലത്തോളം അടഞ്ഞിരുന്നില്ലേ. പക്ഷേ എനിക്ക് ഒരുപാട് പരിപാടികള്‍ തരുമെന്ന വാക്ക് പാലിച്ചു. ഉണ്ട ചോറിന് നന്ദി കാണിക്കേണ്ടതാണ്. കലാകാരന്മാര്ക്ക് ഒത്തിരി സപ്പോര്‍ട്ട് നല്‍കിയിരുന്നു’ കൃഷ്ണപ്രഭ വ്യക്തമാക്കി.






