കോഴിക്കോട്: വടകര കീഴലിൽ ന്യൂ ഇയർ ആഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇരുചക്രവാഹനത്തിൽ പടക്കങ്ങൾ കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ഷൈജു, അശ്വന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അശ്വന്തിന്റെ നില ഗുരുതരമാണ്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ ഇവർ സഞ്ചരിച്ച സ്കൂട്ടർ പൂർണമായി കത്തി നശിച്ചു.






