കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദല്ലി മേഖലയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളി തൊഴിലാളികള്‍ മരിച്ചു.ജോലിക്കിടെ പെട്ടെന്ന് ഉണ്ടായ അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് ഇരുവരുടെയും മരണം സംഭവിച്ചത്.
തിരുവന്തപുരം സ്വദേശി സുനില്‍ സോളമന്‍ തൃശൂര്‍ നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും ഖനന മേഖലയിലെ കരാര്‍ ജീവനക്കാരായിരുന്നു. മൃതദേഹങ്ങള്‍ ജഹ്റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന്‍റെ കാരണം അന്വേഷിക്കുന്നതിനായി അധികൃതര്‍ വിശദമായ പരിശോധന ആരംഭിച്ചു.






