കാസർഗോഡ് : കാസർഗോഡ് ദേശീയപാതയിൽ പടന്നക്കാട് ഐങ്ങോത്ത് വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. കണ്ണൂരിൽ നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കണിച്ചിറ സ്വദേശികളായ സയിൻ റഹ്മാൻ,ലഹഖ് സൈനബ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.










