സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

രണ്ട് വിദ്യാർഥികൾ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു

തിരുവനന്തപുരം: കണ്ടലയിൽ പ്രവർത്തിക്കുന്ന ആക്കാദമി ഓഫ് ഫാർമസി കോളേജിനുമുന്നിൽ അഞ്ചുദിവസമായി നടത്തിവരുന്ന സമരത്തിൽ വിദ്യാർഥികൾ റോഡ് ഉപരോധിച്ചു. സമരം ചെയ്യുന്ന 15-ഓളം വിദ്യാർഥികളിൽ രണ്ടുപേർ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തീകൊളുത്താനുള്ള ശ്രമം പോലീസാണ് തടഞ്ഞത്.

ഫാർമസി കോളേജിലെ പഠനം ഉപേക്ഷിച്ച ഒന്നാംവർഷ ബിഫാം വിദ്യാർഥികൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോടുകൂടിയാണ് ബാലരാമപുരം-കാട്ടാക്കട റോഡ് ഉപരോധിച്ചത്.

പോലീസ് ബലപ്രയോഗത്തിലൂടെ ഇവരെ മാറ്റാൻ ശ്രമിക്കുമ്പോഴാണ് വിദ്യാർഥികൾ ബാഗിൽ കുപ്പിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ചത്. ഇവർ അഡ്മിഷൻ സമയത്ത് നൽകിയ എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ടാണ് അഞ്ചുദിവസമായി കോളേജിനു മുന്നിൽ കുത്തിയിരുപ്പുസമരം നടത്തുന്നത്. രണ്ടുമാസം മുൻപ്‌ ഇത്തരത്തിൽ പ്രതിഷേധം നടന്നിരുന്നു.

അന്ന് വിദ്യാർഥിനികൾ കോളേജിന്റെ രണ്ടാംനിലയിൽക്കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. അന്നും പോലീസ് ഇടപെട്ടാണ് കുട്ടികളെ താഴെയിറക്കിയത്. സർട്ടിഫിക്കറ്റ് തിരികെ നൽകുമെന്ന ഉറപ്പു പാലിക്കാഞ്ഞതിനെത്തുടർന്നാണ് വിദ്യാർഥികൾ വീണ്ടും സമരം തുടങ്ങിയത്.

പിന്തുണയറിയിച്ച് കെഎസ്‌യു: വിദ്യാർഥിസമരത്തിനു പിന്തുണയറിയിച്ച് മൂന്നുദിവസംമുൻപ്‌ കെഎസ്‌യു പ്രവർത്തകരായ രണ്ടുപേർ കോളേജ് ഗേറ്റിനു മുന്നിൽ നിരാഹാരസമരം തുടങ്ങിയിരുന്നു. കെഎസ്‌യു പ്രവർത്തകനായ പള്ളിച്ചൽ ഗോകുലിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വെള്ളിയാഴ്ച കാട്ടാക്കടയിലെ കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

സംഘർഷവും ഗതാഗത തടസ്സവും : വിദ്യാർഥികൾക്കു പിന്തുണയറിയിച്ച് കെഎസ്‌യു പ്രവർത്തകരും റോഡ് ഉപരോധത്തിനെത്തിയത് നേരിയ സംഘർഷത്തിനിടയാക്കി. ബാലരാമപുരം-കാട്ടാക്കട റോഡിൽ ഒരുമണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു. പോലീസ് ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത; നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി

Read More »

മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്

തിരുവനന്തപുരം: സമരം ചെയ്യുന്ന മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. നാളെ ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി ചർച്ച നടത്തും. ഇതിനുശേഷമായിരിക്കും കെജിഎംസിടിഎയുമായുള്ള ചർച്ച നടക്കുക. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം

Read More »

പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല; പേര് പിന്നീട്

ചെന്നൈ: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കും. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പാർട്ടി കൊടി പുറത്തിറക്കി. സിഎൻ അണ്ണാദുരൈ, എംജിആർ,

Read More »

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: സുസ്ഥിരമായി ലാഭവിഹിതം നല്‍കുന്ന അടിസ്ഥാനപരമായി ശക്തമായ ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപര്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു.

Read More »

ഓമ്‌നിടെക് എഞ്ചിനീയറിംഗ് ഐപിഒ ഫെബ്രുവരി 25 മുതല്‍

കൊച്ചി: ഓമ്‌നിടെക് എഞ്ചിനീയറിംഗ് ലിമിറ്റ‍ഡിന്റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2026 ഫെബ്രുവരി 25 മുതല്‍ 27 വരെ നടക്കും. ഊർജ്ജം, ഓട്ടോമേഷന്‍, മോഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ വിവിധ മേഖലകള്‍ക്കുള്ള എഞ്ചിനിയറിങ് ഘടകങ്ങളുടെ

Read More »

വീണ്ടും അവയവദാനം; അഞ്ചുപേർക്ക് പുതുജീവനേകി ജിജിൻ മടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കാണ് ജിജിൻ. വാഹനാപകടത്തിൽ പരിക്കേറ്റ്

Read More »
Advertisement