പത്തനംതിട്ട: കല്ലറക്കടവില്‍ അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. അജ്‌സല്‍ അജി, നബീല്‍ നിസാം എന്നീ വിദ്യാര്‍ഥികളെയാണ് കാണാതായത്. മാര്‍ത്തോമ ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. ഉച്ചയ്ക്ക് 12:50 ഓടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്.
ഓണപ്പരീക്ഷയുടെ അവസാന ദിനത്തിൽ സ്കൂൾ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളാണ് ആറ്റിലിറങ്ങിയത്. എട്ട് പേര്‍ സംഘത്തിലുണ്ടായിരുന്നു. ആദ്യം ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെടുകയും കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തിൽപ്പെട്ടു എന്നാണ് വിവരം. നല്ല അടി ഒഴുക്കുള്ള പ്രദേശത്താണ് കുട്ടികളെ കാണായായിരിക്കുന്നത്. തെരച്ചിൽ പുരോഗമിക്കുകയാണ്.





