ആലപ്പുഴ: പതിനൊന്നാം മൈലിനു സമീപം പള്ളിക്കവലയിൽ കാർ ലോറിയിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. തണ്ണീർമുക്കം പഞ്ചായത്ത് പതിനാറാം വാർഡ് മുട്ടത്തി പറമ്പ് വീഴാശ്ശേരികരി വീട്ടിൽ വേണുഗോപാലിന്റെ മകൻ നന്ദഗോപാൽ (22), വയലാർ പഞ്ചായത്ത് ആറാം വാർഡ് മംഗളം പറമ്പ് വീട്ടിൽ കലേഷ് കുമാറിന്റെ മകൻ ആരവ് കൃഷ്ണ (24) എന്നിവരാണ് മരിച്ചത്. ക്ഷേത്രങ്ങളിൽ പൂ അലങ്കരിക്കുന്ന ജോലിയായിരുന്നു ഇരുവർക്കും. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ.



