കോഴിക്കോട് :മാവൂർ ഗ്രാമപഞ്ചായത്തിലെ വോട്ടെണ്ണൽ ഫലം പുറത്തുവന്നതോടെ യുഡിഎഫിന് ശക്തമായ മുന്നേറ്റം ലഭിച്ചു. ആകെ 19 വാർഡുകളിൽ 10 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ 5 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. മലപ്രം, മേച്ചേരിക്കുന്ന്, കന്നിപ്പറമ്പ്, അടുവാട്, തത്തൂർ പൊയിൽ എന്നീ വാർഡുകളിലാണ് എൽഡിഎഫ് വിജയം നേടിയത്. വളയന്നൂർ, ചെറുപ്പ, കുറ്റിക്കടവ്, തെങ്ങിലക്കടവ്, പള്ളിയോൾ, കണിയാത്ത് തുടങ്ങിയ വാർഡുകളിൽ യുഡിഎഫിനാണ് ജയം. ശേഷിക്കുന്ന വാർഡുകളിലെ ഫലങ്ങൾ പ്രഖ്യാപനം തുടരുകയാണ്.

ഇറാൻ – യുഎസ് മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ
മസ്‌കത്ത്: ഇറാനും യുഎസും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി സ്ഥിരീകരിച്ചു. യുഎസ് സൈനിക നടപടി ഉടൻ ഉണ്ടായേക്കാമെന്ന തരത്തിലുള്ള









