കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ വാർഡ് 56 നദീനഗറിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. കൗൺസിലർ സ്ഥാനാർത്ഥി ഫസ്ന ഷംസുദ്ദീനാണ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തിയത്. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി എ.വി. അൻവർ ഉദ്ഘാടനം ചെയ്തു. പി.എം. റഫീക്ക് അധ്യക്ഷനായി. കെ.എം. റഷീദ്, പി.വി. അവറാൻ, പി.പി. റമീസ്, ഇ. രതീഷ് ബാബു എന്നിവർ സംസാരിച്ചു.



