കാസർഗോഡ് : കള്ളാർ പഞ്ചായത്തിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വാഹന ജാഥയ്ക്ക് തുടക്കമായി. ജാഥയുടെ ഉദ്ഘാടനം ഡിസിസി വൈസ് പ്രസിഡൻ്റ് ബി പി പ്രദീപ് കുമാർ നിർവഹിച്ചു.
കള്ളാർ മണ്ഡലം യുഡി എഫ് ചെയർമാൻ ഇബ്രാഹിം ചെമ്മനാട് അധ്യക്ഷത വഹിച്ചു. യു ഡി എഫ് കൺവീനർ പി സി തോമസ്സ്, വർക്കിംങ്ങ് ചെയർമാൻ എച്ച് വിസ്നേശ്വര ഭട്ട്, യുഡിഎഫ് നേതാക്കളായ എം കുഞ്ഞമ്പു നായർ അഞ്ഞനമുക്കൂട്, ഗംഗാധരൻ ആടകം, പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ, വി.കെ ബാലകൃഷ്‌ണൻ, പി.എ ആലി, വിനോദ് കപ്പിത്താൻ, സജി പ്ലച്ചേരി, ബദറുദ്ദിൻ, കെ ഗോപി, ഒ.ടി ചാക്കോ, അജിത്ത് കുമാർ ബി ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥികളായ ബിൻസി ജെയിൻ, സ്റ്റിമി സ്റ്റീഫൻ, ബ്ലോക്ക് ഡിവിഷൻ സ്ഥാർത്ഥികളായ, ടി എം മാത്യു, സഫീന കെ വി, നസീമ അബ്‌ദുള്ള, വാർഡ് സ്ഥാനാർത്ഥികളായ ശ്രീവിദ്യ പി, ലിറ്റി ജോസ് തുടങ്ങിയവർ സംസാരിച്ചു.
പൂടംകല്ലിൽ നിന്ന് ആരംഭിച്ച ജാഥ കരിന്ത്രംകല്ല്, അയ്യങ്കാവ് ഇടക്കടവ്, ചുള്ളിക്കര, ചീമുള്ള്, കൊട്ടോടി, അഞ്ഞനമുക്കൂട്, കുടുംബൂർ, കനീലടുക്കം, പെരുമ്പള്ളി, ചെരുമ്പച്ചാൻ, പൂക്കുന്നം, എന്നി സ്ഥലങ്ങളിലെ യോഗങ്ങൾക്ക് ശേഷം മാലകല്ല് സമാപിച്ചു.






