സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഒഴൂർ പഞ്ചായത്തിൽ തുടർ ഭരണത്തിനൊരുങ്ങി യു. ഡി. എഫ്:കർമ്മ സജ്ജരായി പ്രവർത്തകർ

മലപ്പുറം: ഭരണത്തിനൊരുങ്ങി യു. ഡി. എഫ്. ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് പഞ്ചായത്തിലൊട്ടുക്കും നടക്കുന്നത്. യു. ഡി. എഫ് ഒറ്റക്കെട്ടായി കർമ്മ രംഗത്തുണ്ട്. ജില്ലാ പഞ്ചായത്ത്‌,ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമ പഞ്ചായത്ത്‌ സ്ഥാനാർഥികളുടെയെല്ലാം വിജയം മുന്നിൽ കണ്ടുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത്‌ യു. ഡി. എഫ് കൺവെൻഷനും, തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

കൺവെൻഷൻ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ കെ. എൻ മുത്തുകോയ തങ്ങളും, ഓഫീസ് ഉദ്ഘാടനം ഐ. യു. എം. എൽ സംസ്ഥാന കൗൺസിലർ പി. കെ പോക്കർ ഹാജിയും നിർവഹിച്ചു. പഞ്ചായത്ത്‌ യു. ഡി. എഫ് ചെയർമാൻ ഹനീഫ കള്ളിയാട്ട് അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥി ബഷീർ രണ്ടത്താണി, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം. പി അഷ്‌റഫ്‌, പന്ത്രോളി മുഹമ്മദലി, നൂഹ് കരിങ്കപ്പാറ, പി. വാസുദേവൻ, പി. കെ ബാവ ഹാജി, ബി. സൈദലവി ഹാജി, എൻ. ജാബിർ, അബ്ദുറഹിമാൻ പറപ്പാത്തിയിൽ, യൂസുഫ് കൊടിയേങ്ങൾ, വി. കെ ജലീൽ മാസ്റ്റർ, സൈതലവി തൊട്ടിയിൽ, ലത്തീഫ് ചിറയിൽ, ദാസൻ ചുരങ്ങര, എൻ. വി മുഹമ്മദ്‌ കുട്ടി, ഹുസൈൻ ഹാജി മേനാട്ടിൽ, കെ. ബാവ, സുബൈർ കണിയേരി, മുനീർ ഊരോത്തിയിൽ, സൈതലവി തൊട്ടിയിൽ, ഷക്കീല ചിറ്റമ്പലം, ഇസ്മായിൽ അയ്യായ, നവാസ് ഒഴൂർ പ്രസംഗിച്ചു.ഇന്നലെ നടന്ന ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥി അഡ്വ: സ്മിജിയുടെ പഞ്ചായത്ത്‌ തല പര്യടനം വൻ വിജയമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement