സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കലാമണ്ഡലം കല്പിത സർവകലാശാലയിൽ അപ്രതീക്ഷിത കൂട്ടപിരിച്ചുവിടൽ

കലാ കേരളത്തിൻറെ അഭിമാനമായ കലാമണ്ഡലം കല്പിത സർവകലാശാലയിൽ കൂട്ട പിരിച്ചുവിടൽ നടന്നു. കലാമണ്ഡലത്തെ സമ്പൂർണ സാംസ്‌കാരിക സർവകലാശാലയാക്കുമെന്ന പ്രഖ്യാപനത്തിനിടയിലാണ് ഈ അപമാനകരമായ സംഭവം നടന്നത്. കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഒരു കൂട്ടപ്പിരിച്ചുവിടൽ. ഒരു അധ്യായന വർഷത്തിൻറെ ഇടയിൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന സംഭവവും ഇതാദ്യമാണ്.

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അധ്യാപകരടക്കം 134 താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടാൻ വൈസ് ചാൻസലർ ഉത്തരവിറക്കി. വിവിധ തസ്തികകളിൽ ജീവനക്കാരുടെ ഒഴിവ് നികത്താത്തതുമൂലം താത്കാലിക ജീവനക്കാരെ നിയമിച്ചാണ് കലാമണ്ഡലം മുന്നോട്ടുപോകുന്നതെന്ന് പലതവണ സാംസ്‌കാരികവകുപ്പിനെ അറിയിച്ചിരുന്നു.

ജീവനക്കാർക്ക് ശമ്പളം നൽകാനും മറ്റും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് വരുമാനം കണ്ടെത്തണമെന്നു കഴിഞ്ഞമാസം ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. അതിനുശേഷം ജീവനക്കാരെ പിരിച്ചുവിടുന്ന ആദ്യ സ്ഥാപനമാണ് കലാമണ്ഡലം.

പദ്ധതിയേതര വിഹിതത്തിൽ നിന്ന് ലഭിക്കേണ്ട തുക ലഭിക്കാത്ത സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കലാമണ്ഡലം. ശമ്പളമടക്കം പ്രതിമാസം എൺപത് ലക്ഷം രൂപയാണ് കലാമണ്ഡലത്തിന് ആവശ്യം. എന്നാൽ അമ്പത് ലക്ഷം രൂപമാത്രമാണ് കഴിഞ്ഞ മാസം സാംസ്കാരിക വകുപ്പിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇതായിരുന്നു സ്ഥിതി.

140 കളരികളാണ് കലാമണ്ഡലത്തിലുള്ളത്. അറുപതിനടുത്ത് സ്ഥിരം ജീവനക്കാരും ബാക്കി താൽക്കാലിക ജീവനക്കാരും. കളരികൾ മിക്കതും താത്കാലിക ജീവനക്കാരെ ആശ്രയിച്ചുകൊണ്ടാണ് മുന്നോട്ട് പോയിരുന്നത്.

എട്ടാം ക്ലാസ് മുതൽ പിഎച്ച്ഡി വരെയുള്ള വിദ്യാർഥികളാണ് കലാമണ്ഡലത്തിൽ പഠിക്കുന്നത്. ഇവിടെ പൊതു വിദ്യാഭ്യാസം നടന്നുപോകുന്നത് പൂർണമായും താത്കാലിക അധ്യാപകരെ ആശ്രയിച്ചാണ്. എന്നാൽ പല ഡിപ്പാർട്മെന്റുകളിലും സ്ഥിരം അധ്യാപകർ ഇല്ലാതിരിക്കെയാണ് താൽക്കാലിക അധ്യാപകരെ ഒറ്റയടിക്കു പിരിച്ചുവിട്ടത്.

നിലവിൽ കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ഒരു ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനമായി കേരള കലാമണ്ഡലം പ്രവർത്തിച്ചു വരികയായിരുന്നു.

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement