കാസര്‍ഗോഡ്: രാജ്മോഹന്‍ ഉണ്ണിത്താന് രൂക്ഷ മറുപടിയുമായി ബാലകൃഷ്ണന് പെരിയ രംഗത്ത്. കാസര്‍കോട് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് ഉണ്ണിത്താന്. മൈക്ക് കണ്ടാല്‍ വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്നതാണ് ഉണ്ണിത്താന്റെ സമീപനം. ഉണ്ണിത്താന്റേത് നിരുത്തരവാദപരമായ പരാമര്‍ശമാണ്. ആ നിലവാരത്തിലേക്ക് പോകാന്‍ തനിക്ക് കഴിയില്ലെന്നും ബാലകൃഷ്ണന് പെരിയ പറഞ്ഞു. നിര്‍ണായകഘട്ടത്തില്‍ പാര്‍ട്ടി തീരുമാനമെടുത്താല്‍ വഴങ്ങുക എന്നതാണ് ഉത്തരവാദിത്വം കെസി വേണുഗോപാല്‍ ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിച്ചതെന്നും ബാലകൃഷ്ണന് പെരിയ കൂട്ടിച്ചേര്‍ത്തു.






