Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശബരിമല: ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ നിറവ്യത്യാസം കണ്ടെത്തി. ഇതോടെ ശ്രീകോവിലിന് മുകളിൽ എന്തോ ദ്രാവകം വീണിട്ടുണ്ടാകാമെന്ന സംശയം ഉയർന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തിരുവാഭരണ കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ശബരിമലയിൽ എത്തി പരിശോധന നടത്തി. സ്വർണ്ണ മേൽക്കൂരയിലെ സംശയാസ്പദമായ ഭാഗങ്ങൾ വിശദമായി പരിശോധിച്ചതായി അധികൃതർ അറിയിച്ചു.

പ്രാഥമിക പരിശോധനയിൽ ശ്രീകോവിലിന് മുകളിൽ വീണത് നെയ്യാകാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഭക്തർ സമർപ്പിക്കുന്ന നെയ്യ് വീണതിനെ തുടർന്ന് നിറവ്യത്യാസം ഉണ്ടായിരിക്കാമെന്നാണ് കരുതുന്നത്. എങ്കിലും വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പരിശോധനകൾ തുടരുകയാണ്.

ഇതിനിടെ ശബരിമലയിലെ സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്ഐടി കഴിഞ്ഞ ദിവസം സന്നിധാനത്ത് പരിശോധന നടത്തിയിരുന്നു. പ്രഭാമണ്ഡലം ഉൾപ്പെടെ ഇളക്കി വിശദമായ പരിശോധനയാണ് നടത്തിയത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു നടപടി. ഈ പരിശോധനകൾക്ക് പിന്നാലെയാണ് ശ്രീകോവിലിലെ നിറവ്യത്യാസം സംബന്ധിച്ച വാർത്ത പുറത്തുവന്നിരിക്കുന്നത്.

Advertisement
WhiteswanTV Footer