Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രേക്ഷകർക്ക് ആശ നൽകിഉർവശി;ചിത്രംസെപ്റ്റംബർ 4ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലയാളത്തിൻ്റെ അഭിനയകുലപതി ഉർവശിയും പ്രിയ നടൻ ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ചിത്രം “ആശ” റിലീസിനൊരുങ്ങുന്നു. ഇമോഷണൽ ഡ്രാമ, സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം സെപ്റ്റർബർ 4 ന് തിയേറ്ററുകളിൽ എത്തും .

ഒരു പകുതിയിൽ ഉർവശിയുടെ മുഖംചിത്രം , ഒരു കൈ നീക്കുമ്പോൾ മറുപകുതിയിൽ ദൃശ്യമാകുന്ന ജോജുവിൻ്റെ മുഖം . ഏറെ സസ്പെൻസുകൾ ഒളിപ്പിക്കുന്ന, പ്രേക്ഷകരിൽ ആകാംഷയും ചിന്തയും ഉണ്ടാക്കുന്ന രീതിയിലുള്ള ഗംഭീരമായ ഡിസൈനിംഗ് ആണ് റിലീസ് പോസ്റ്റിൻ്റേത്.

തെന്നിന്ത്യൻ യുവ നടി ഐശ്വര്യ ലക്ഷ്മി, ദേശീയ പുരസ്കാര ജേതാവ് ആയ വിജയ രാഘവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ‘ആശ’ പാൻ-ഇന്ത്യൻ പ്രേക്ഷകരെ ആകർഷിക്കുന്നു.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ആണ് റിലീസ്.

സഫർ സനൽ മലയാള ചലച്ചിത്ര രംഗത്തെ വളർന്നുവരുന്ന ഒരു യുവ സംവിധായകനും തിരക്കഥാകൃത്തുമാണ്. ഈ ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. സഫർ സനൽ ,ജോജു ജോർജ്,രമേശ് ഗിരിജ എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്. അജിത് വിനായക ഫിലിംസ് ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിൻ്റെ നിർമാണം.മിഥുൻ മുകുന്ദൻ ആണ് “ആശയ്ക്ക്”സംഗീതം നൽകിയിരിക്കുന്നത് .സിനിമയുടെ സാറ്റലൈറ്റ് അവകാശങ്ങളും ഡിജിറ്റൽ ഒ.ടി.റ്റി (OTT) അവകാശങ്ങളും സ്വന്തമാക്കിയിരിക്കുന്നത് Zee Network ആണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer