ജിദ്ദ: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഗള്‍ഫ് പര്യടനങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് രാവിലെ ട്രംപ് സൗദി അറേബ്യയിലെത്തും. നാല് ദിവസത്തെ സന്ദര്‍ശനത്തില്‍ സൗദി , യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. നാളെ സൗദിയില്‍ നടക്കുന്ന ഗള്‍ഫ് അമേരിക്ക ഉച്ചകോടിയിലും ട്രംപ് പങ്കെടുക്കും. പ്രസിഡന്റ്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്.
ഗാസയില്‍ ഇസ്രയേല്‍ അധിനിവേശം രൂക്ഷമായി തുടരുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം. ഈ മാസം 16 വരെ നീളുന്ന ഗള്‍ഫ് സന്ദര്‍ശനത്തില്‍ എണ്ണയും വ്യാപാരവും, നിക്ഷേപ ഇടപാടുകള്‍, ഇസ്രയേല്‍ ഗാസ ആക്രമണം, യമന്‍ സംഘര്‍ഷം, ഇറാന് ആണവ പദ്ധതി എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.






