വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ അമേരിക്ക ഇടപെടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്. എന്നാല്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപും താനും ഇരു രാജ്യങ്ങളോടും സംഘർഷം കുറയ്ക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും ഫോക്സ് ന്യൂസ് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അൽപ്പം ശാന്തരാകാൻ അവരെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് സാധിക്കും.
എന്നാൽ അടിസ്ഥാനപരമായി നമുക്ക് പങ്കാളിത്തമില്ലാത്ത, അമേരിക്കയുടെ നിയന്ത്രണശേഷിയുമായി ബന്ധമില്ലാത്ത ഒരു യുദ്ധത്തിൽ നമ്മൾ ഇടപെടാൻ പോകുന്നില്ല. ഇന്ത്യക്കാരോട് ആയുധം താഴെ വയ്ക്കാൻ അമേരിക്കക്ക് പറയാൻ കഴിയില്ല. പാകിസ്ഥാനികളോടും ആയുധം താഴെ വയ്ക്കാൻ പറയാൻ കഴിയില്ല. അതിനാൽ, നയതന്ത്ര മാർഗങ്ങളിലൂടെ ഈ വിഷയം പിന്തുടരുമെന്നും അഭിമുഖത്തിൽ വാൻസ് പറഞ്ഞു.






