Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യൂസർനെയിം ഫീച്ചർ നിർബന്ധമല്ല, തട്ടിപ്പുകൾ തടയാൻ വേണ്ടി; കേന്ദ്രത്തിന് വിശദീകരണവുമായി വാട്സാപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഉപയോക്താക്കൾക്കായി അവതരിപ്പിക്കാനിരിക്കുന്ന പുതിയ ‘യൂസർനെയിം’ ഫീച്ചറിനെക്കുറിച്ച് വിശദമായ വിശദീകരണവുമായി മെറ്റയുടെ കീഴിലുള്ള വാട്സാപ്പ്. ഫീച്ചർ ദുരുപയോഗം ചെയ്ത് വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കാനും ഓൺലൈൻ തട്ടിപ്പുകൾക്കും ‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള കുറ്റകൃത്യങ്ങൾക്കും സാധ്യതയുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ ആശങ്കകൾക്ക് മറുപടിയായാണ് വാട്സാപ്പ് എത്തിയത്.

കേന്ദ്ര ഐടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇന്ത്യയിൽ ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഈ ഫീച്ചർ രാജ്യത്ത് പുറത്തിറക്കരുതെന്നും കേന്ദ്രം കർശന നിർദ്ദേശം നൽകിയിരുന്നു. പുതിയ ഫീച്ചർ പൂർണ്ണമായും ഉപയോക്താക്കളുടെ വ്യക്തിപരമായ താല്പര്യത്തിന് അനുസരിച്ചുള്ളതാണെന്നും നിലവിലുള്ള ഫോൺ നമ്പർ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടുകൾക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും വാട്സാപ്പ് വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയിലേതുപോലെ വാട്സാപ്പിൽ ആർക്കും മറ്റൊരാളുടെ യൂസർനെയിം പരസ്യമായി സെർച്ച് ചെയ്ത് കണ്ടെത്താൻ കഴിയില്ല.

അപരിചിതർ അനാവശ്യമായി കോൺടാക്റ്റ് ചെയ്യുന്നത് തടയാൻ ഇത് സഹായിക്കും. സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി ‘യൂസർനെയിം കീ’ എന്ന അധിക ഫീച്ചറും വാട്സാപ്പ് അവതരിപ്പിക്കുന്നുണ്ട്. ഇത് ആക്ടിവേറ്റ് ചെയ്യുന്ന ഉപയോക്താക്കളെ കോൺടാക്റ്റ് ചെയ്യണമെങ്കിൽ അവരുടെ യൂസർനെയിമും അതോടൊപ്പം ഈ പ്രത്യേക സുരക്ഷാ കീയും അറിഞ്ഞിരിക്കണം. ഇത് അവർക്ക് എപ്പോൾ വേണമെങ്കിലും റീസെറ്റ് ചെയ്യാവുന്നതുമാണ്.

Advertisement
WhiteswanTV Footer