Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരഞ്ഞെടുപ്പിൽ ഇനിയും വിസ്മയങ്ങളുണ്ടാകുമെന്ന് വി.ഡി സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കെ സി.പി.എമ്മിനുള്ളിൽ വലിയ തകർച്ചയും കലാപവും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബംഗാളിൽ 33 വർഷത്തെ ഭരണം കൊണ്ടാണ് സി.പി.എം തകർന്നതെങ്കിൽ കേരളത്തിൽ പത്തു വർഷം കൊണ്ട് പാർട്ടി വലിയ തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷ സഹയാത്രികരും ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


​കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയായതിനാൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം തർക്കങ്ങളില്ലാതെ പൂർത്തിയാക്കിയെന്നും സതീശൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കാലതാമസം ഉണ്ടായിട്ടില്ല. കെ. സുധാകരൻ തന്റെയും നേതാവാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
​അതേസമയം, കെ. സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോൺഗ്രസ് സി.പി.എമ്മിനെപ്പോലെ ഒരു പ്രാദേശിക പാർട്ടിയല്ലെന്നും സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കാൻ കൃത്യമായ കൂടിയാലോചനകൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചില എം.പിമാർ മത്സരിക്കുന്നത് വിജയസാധ്യത വർദ്ധിപ്പിക്കുമെന്നത് യാഥാർത്ഥ്യമാണെന്നും എന്നാൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നും ചെന്നിത്തല പറഞ്ഞു.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer