Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വി.ഡി. സതീശന്‍-അമിത് ഷാ കൂടിക്കാഴ്ച വൈകീട്ട്; കേരളത്തിലെ നിലവിലെ സാഹചര്യം ധരിപ്പിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിക്കും. വൈകിട്ട് അഞ്ചരയ്ക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായ സംഘർഷാവസ്ഥയും രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കുമെന്നാണ് സൂചന. വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഇതിന് മുമ്പ് പ്രധാനമന്ത്രിയുമായും വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസന പദ്ധതികളും കേന്ദ്രസഹായവും ചർച്ചയായതായാണ് വിവരം.

കൂടാതെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ തുടങ്ങിയ പദ്ധതികൾക്ക് കേന്ദ്ര പിന്തുണ ഉറപ്പാക്കുക എന്നതാണ് സന്ദർശനങ്ങളുടെ പ്രധാന ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.

Recent News

Advertisement
WhiteswanTV Footer