തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ വി ശിവന്‍കുട്ടിയെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവന്‍കുട്ടി.
നേമത്ത് മത്സരിക്കാനില്ലെന്നും, പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നുമാണ് തിരുമാനമെന്നും ശിവന്‍കുട്ടി തൃശൂരില്‍ പറഞ്ഞു. ഇടതുമുന്നണിയായിരിക്കും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനമെടുക്കുക.
പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ് തന്റെ തീരുമാനമെന്നും വി ശിവന്‍കുട്ടി . നേമം മണ്ഡലത്തില്‍ ഇക്കുറി മത്സരിക്കാന്‍ ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയാണ് കളത്തിലിറക്കുന്നത്. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം നിലനിര്‍ത്തുകയെന്നത് സിപിഎമ്മിന് മുന്നിലുള്ള വെല്ലുവിളിയാണ്.
ഈ സാഹചര്യത്തില്‍ വി ശിവന്‍കുട്ടിയല്ലാതെ മറ്റൊരു ചോയ്സില്ലെന്നാണ് സിപിഎമ്മിലെ വിലയിരുത്തില്‍. നേമത്ത് വീണ്ടും ശിവന്‍കുട്ടിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായമാണ് സിപിഎമ്മിലുള്ളത്.
മത്സരിക്കില്ലെന്ന് പറയുമ്പോഴും പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നു കൂടി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ ശിവന്‍കുട്ടിക്ക് വീണ്ടും മത്സരിക്കേണ്ടിവരും. പരസ്യമായി മത്സരിക്കില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞതോടെ പാര്‍ട്ടിയുടെ തീരുമാനവും ഇനി നിര്‍ണായകമാണ്.






