തിരുവനന്തപുരം: സംഘപരിവാറിന്റെ അതേ വര്‍ഗീയപാതയിലാണ് സിപിഎം സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് നെയ്യാറ്റിന്‍കരയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ചേട്ടന്‍ബാവയും തിരുവനന്തപുരത്തെ അനിയന്‍ബാവയും വര്‍ഗീയതയുടെ ഒരേ തോണിയില്‍ സഞ്ചരിക്കുകയാണ്. തീക്കൊള്ളികൊണ്ടാണ് ഇവര്‍ തലചൊറിയുന്നത്. വര്‍ഗീയവാദികള്‍ക്ക് സിപിഎം പന്തംകൊളുത്തി കൊടുക്കുകയാണ്. ഒരു തരത്തിലുമുള്ള വര്‍ഗീയതയും യുഡിഎഫിന് വേണ്ടെന്നും സതീശന്‍ പറഞ്ഞു.






