സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ വാഹന ഗതാഗത നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിനായി ഡിസംബർ 5 (വെള്ളി) മുതൽ ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. പൊതുഗതാഗതത്തിന് നിയന്ത്രണത്തിൽ നിന്ന് ഒഴിവുണ്ടെങ്കിലും ബസുകൾ നിയന്ത്രിച്ചായിരിക്കും കടത്തിവിടുക. അതിനാല്‍ ജോലി, ആശുപത്രി ആവശ്യാര്‍ഥം യാത്ര ചെയ്യുന്നവര്‍ വളരെ നേരത്തെ തന്നെ ചുരംകടന്നുപോകാന്‍ പാകത്തില്‍ യാത്ര ക്രമപ്പെടുത്തണം.

മറ്റ് വാഹനങ്ങൾക്ക് വേണ്ടി പോലീസ് മാറ്റി നിശ്ചയിച്ചിരിക്കുന്ന മാർഗ്ഗങ്ങൾ പ്രകാരം, കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി യാത്ര ചെയ്യണം. ബത്തേരി, മീനങ്ങാടി, കല്പ്പറ്റ, വൈത്തിരി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പനമരം നാലാം മൈൽ, കൊറോം, പടിഞ്ഞാറത്തറ–വെള്ളമുണ്ട തുടങ്ങിയ പാതകളാണ് ഉപയോഗിക്കേണ്ടത്.

വടുവഞ്ചാൽ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർ നാടുകാണി ചുരം വഴിയാണ് യാത്ര ചെയ്യേണ്ടത്. നാലു ദിവസത്തേക്ക് മൾട്ടി-ആക്‌സിൽ വാഹനങ്ങൾക്ക് പ്രത്യേക നിയന്ത്രണവും ബാധകമായിരിക്കും. പൊലീസ് നടപ്പാക്കുന്ന ഗതാഗത നിയന്ത്രണങ്ങളിൽ യാത്രക്കാർ സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അഭ്യർത്ഥിച്ചു.

🔒 Premium Content

Please sign in to continue reading.

Sign In / Register
Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.