തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ശുചിമുറിയില്‍ തൂങ്ങി മരിക്കാനാണ് ശ്രമിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. അഫാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടെ 5 പേരെ കൊലപ്പെടുത്തിയ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് അഫാൻ ആത്മഹത്യക്ക് ശ്രമിച്ചത്. സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. 450 പേജുള്ള കുറ്റപത്രമാണ് പാങ്ങോട് സി.ഐ. ജിനേഷ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ സമർപ്പിച്ചത്.






