ആരാധകര്‍ക്ക് ആവേശവുമായി വന്ന ‘വേട്ടയ്യന്’ തിയേറ്ററിൽ പ്രതീക്ഷിച്ചത്ര വിജയം നേടാൻ സാധിച്ചിരുന്നില്ല. ചിത്രം ഒടിടി റിലീസിന് എത്തുകയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയ്യൻ.
നവംബർ ഏഴ് മുതൽ ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
രജനികാന്തിനൊപ്പം മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ഏകദേശം 300 കോടി രൂപ ബജറ്റിലൊരുങ്ങിയ ചിത്രത്തിന് 235.25 കോടി രുപ മാത്രമാണ് ബോക്സോഫീസിൽ നിന്ന് നേടാനായത്.
സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് കളക്ഷന്‍ 157.25 കോടിയാണ്. ഓവര്‍സീസില്‍ നിന്ന് 78 കോടിയുമാണ് നേടിയിരിക്കുന്നത്. മുടക്കുമുതല്‍ ഇതുവരെ തിരികെ പിടിക്കാൻ ചിത്രത്തിന് സാധിച്ചില്ല.










