സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മരിച്ചവരുടെ കുടുംബത്തിന് 20ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ മണ്ഡലത്തിൽ നടന്ന ദുരന്തത്തെ തുടർന്ന് ടിവികെ അദ്ധ്യക്ഷനും പ്രശസ്ത നടനുമായ വിജയ് തന്റെ രാഷ്ട്രീയ പര്യടനം താത്കാലികമായി നിർത്തിവെച്ചു. കരൂരിൽ വലിയ തിക്കിലും തിരക്കിലും പെട്ട് അനേകം പേരാണ് മരിച്ചതെന്നും പലരുടെയും നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ടിവികെ നേതാക്കളുടെ അടിയന്തര ഓൺലൈൻ യോഗത്തിന് ശേഷമാണ് വിജയിയുടെ പര്യടനം നിർത്തിയതായി ഔദ്യോഗിക ഉറവിടങ്ങൾ വ്യക്‌തമാക്കിയത്‌. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയുടെ ധനസഹായവും പരിക്കേറ്റവർക്ക് ഓരോരുത്തർക്കും രണ്ട് ലക്ഷം രൂപ വീതം നൽകുമെന്ന് ടിവികെ നേതൃത്വം അറിയിച്ചു.

വിയോഗം അനുഭവിച്ച കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി പ്രമുഖ നടന്മാരായ കമൽ ഹാസനും രജനികാന്തും രംഗത്തെത്തി. “തികഞ്ഞ നീതിനിഷ്ഠയുള്ള ആളുകൾ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെടുന്നത് ഹൃദയം വിറയ്ക്കുന്ന അനുഭവമാണ്,” എന്നായിരുന്നു കമൽ ഹാസന്റെ പ്രതികരണം. പ്രശ്നത്തിൽ പരിഹാരം കണ്ടെത്തുകയും ദുരിതബാധിതർക്കു വേണ്ട ചികിൽസയും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും അദ്ദേഹം തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, വിജയ്‌യെ അറസ്റ്റ് ചെയ്യാൻ സാധ്യതയില്ല. നാളെ കോടതിപരിഗണിച്ചെക്കും.

Advertisement

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർധന; ഗ്രാമിന് 140 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ വർധനവ് രേഖപ്പെടുത്തി. രാവിലെ 09:20 ന് പുറത്തുവന്ന കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 14,830 രൂപയായി. ഇതോടെ ഒരു പവൻ

Read More »

ഇന്ത്യയുടെ നെഞ്ചിൽ വിൻഡീസിന്റെ ആണി: കാര്യങ്ങൾ കടുപ്പം

മുംബൈ: സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിതമായി തോറ്റതിന് പിന്നാലെ ടീം ഇന്ത്യയെ വീണ്ടും കോമയിലാക്കി കരീബിയൻ പട. ഇന്നലെ സിംബാബ്വേയെ 107 റൺസെന്ന കൂറ്റൻ മാർജിനിൽ തോൽപ്പിച്ചതോടെ നെറ്റ് റൺറേറ്റിലും കുതിപ്പ് നടത്തുകയായിരുന്നു. ഇതോടെ

Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കോഴിക്കോട്ട് ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. കണ്ണൂർ തലശ്ശേരി അയ്യൻകുന്ന് കച്ചേരിക്കടവ് സ്വദേശി കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദ് (29)നെ നടക്കാവ് പൊലീസ് പിടികൂടി. അശോകപുരത്തെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു

Read More »

പെരുമ്പിലാവില്‍ യുവതിക്കും സുഹൃത്തുക്കൾക്കും നേരെ നഗ്നത പ്രദർശനം; 2 പേർ പിടിയിൽ

തൃശ്ശൂർ: പെരുമ്പിലാവില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ അശ്ലീല പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മൂക്കുതല സ്വദേശികളായ ചട്ടിക്കല്‍ വീട്ടില്‍ പ്രകാശന്‍ (49), കൊണ്ടാകവളപ്പില്‍ വീട്ടില്‍

Read More »

പ്രതിസന്ധിയിൽ ശ്രീനിവാസന്റെ പ്രവാസസ്വപ്നം; പോലീസ് വെരിഫിക്കേഷനിൽ ആളുമാറി

കാസർഗോഡ്: മുംബൈ വിമാനത്താവളത്തിലെ ആ രാത്രി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ പാസ്പോർട്ടിലേക്കും തന്റെ മുഖത്തേക്കും മാറിമാറി നോക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ശ്രീനിവാസന് മനസ്സിലായില്ല. താങ്കൾക്ക് വിദേശത്തേക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പാസ്പോർട്ട് പിടിച്ചുവെച്ച് നോട്ടീസ് നൽകി

Read More »
Advertisement