Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘വിജയ് നഷ്ടപരിഹാരം നൽകും, സ്ത്രീകളും കുട്ടികളും വരരുതെന്ന് നേരത്തെ പറഞ്ഞിരുന്നു’: ടിവികെ നേതാക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: കരൂരിൽ നടനും തമിഴകം വെറ്റ്രി കഴകം (ടിവികെ) നേതാവുമായ വിജയ് നേതൃത്വം വഹിച്ച രാഷ്ട്രീയ പാർട്ടിയുടെ റാലിക്കിടെ ഉണ്ടായ ഭീകരമായ തിരക്കിലും അതിനിടെ സംഭവിച്ച അനർഘളത്തിലുമാണ് സംസ്ഥാനത്ത് വലിയ വിവാദം പൊട്ടിപ്പുറപ്പെടുന്നത്. റാലിക്ക് മതിയായ സുരക്ഷ ഒരുക്കാനാകാത്തതിൽ പ്രതിഷേധിച്ച് ടിവികെ നേതാക്കൾ പോലീസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. സ്ത്രീകളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തിരിക്കരുതെന്ന് വിജയ് മുൻകൂട്ടി നിർദേശിച്ചിരുന്നുവെന്നും പാർട്ടി ജില്ലാ സെക്രട്ടറി വിഗ്‌നേഷ് വ്യക്തമാക്കി.

“10,000 പേർക്ക് സൗകര്യമുള്ള റാലിയിലേക്ക് ഒരുലക്ഷത്തോളം ആളുകൾ എത്തി. എന്നാൽ സുരക്ഷയ്ക്കായി 300-400 പൊലീസുകാരെ മാത്രമേ നിയോഗിച്ചിരുന്നുള്ളൂ. അതിനാൽ വൻ തിരക്ക് നിയന്ത്രണാതീതമായി. വിജയ് എത്തുകയുണ്ടായിരുന്നെങ്കിൽ ആശുപത്രികളിൽ പോലും തിരക്ക് കൂടിയേനേ,” വിഗ്‌നേഷ് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വിജയ് നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി.

എന്നാൽ, ടിവികെയുടെ ആരോപണങ്ങൾ പൊലീസ് തള്ളിക്കളയുകയാണ്. “പരിപാടിക്ക് മുന്നോടിയായി റാലിയിൽ 10,000 പേര് പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ വിവരം. അതനുസരിച്ച് 500 പൊലീസുകാരെ നിയോഗിച്ചു. സുരക്ഷാ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ല,” എന്നു എഡിജിപി ഡേവിഡ്‌സൺ ദേവാശിർവാദം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് തന്നെ പ്രാഥമിക അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും സർക്കാരിന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിൽ ജീവൻ നഷ്ടമായവർക്കു സർക്കാർ പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement
WhiteswanTV Footer