മോസ്കോ: യുക്രൈയ്ന് അതിര്‍ത്തിയോടുചേര്‍ന്ന റഷ്യന്‍ പ്രവിശ്യയായ കര്‍സ്ക് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് സന്ദര്‍ശിച്ചു. ഏപ്രിലില്‍ യുക്രൈയ്ന് സേനയെ ഇവിടെനിന്നു പുറത്താക്കിയതിനുശേഷം ആദ്യമാണ് പുടിന്റെ സന്ദര്‍ശനം. കഴിഞ്ഞ ഓഗസ്റ്റില്‍ മിന്നലാക്രമണത്തിലൂടെയാണു കര്‍സ്ക് യുക്രൈയ്ന് സേന പിടിച്ചെടുത്തത്.
9 മാസത്തിനുശേഷമാണു റഷ്യന്‍ സേന പ്രവിശ്യ തിരിച്ചുപിടിച്ചത്. ഇവിടെ നിര്‍മാണത്തിലിരിക്കുന്ന ആണവനിലയ പ്ലാന്റും പുടിന് സന്ദര്‍ശിച്ചു. അതിനിടെ, യുക്രൈയ്നില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ യുക്രൈയ്ന് നാഷനല്‍ ഗാര്‍ഡിലെ 6 പേര് കൊല്ലപ്പെട്ടു. യുക്രൈയ്നിന്റെ 159 ഡ്രോണുകള്‍ കഴിഞ്ഞരാത്രി വെടിവെച്ചിട്ടെന്നു റഷ്യ അവകാശപ്പെട്ടു. അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ച വീണ്ടും റോമില്‍ നടത്താനുള്ള അവസരമൊരുക്കാമെന്നു ലിയോ മാര്‍പാപ്പ പറഞ്ഞു. റോമിലെ ചര്‍ച്ചയില്‍ പുടിനെയും പങ്കെടുക്കിപ്പിക്കാനുള്ള നീക്കം ഇറ്റലി നടത്തുന്നുണ്ട്.






