കോഴിക്കോട് : താമരശ്ശേരി എക്സൈസ് സംഘം കട്ടിപ്പാറ നെടുംമ്പാലി ഭാഗത്ത് നടത്തിയ പരിശോധനയിൽ 150 ലിറ്റർ വാഷും, വാറ്റ് ഉപകരണങ്ങളും പിടികൂടി. എക്‌സൈസ് ഇൻസ്പെക്ടർ കെ യു ഷംസുദ്ധീൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ (ഡ്രേഡ്) പ്രസാദ് ,സി പി ഒ ഷഫീക്ക് അലി, നൗഷീർ, ഡ്രൈവർ പ്രജീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രദേശത്ത് ആരെയും കണ്ടെത്താൻ സാധിച്ചില്ല വാറ്റ് ഉപകരണങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നും വാഷ് നശിപ്പിച്ചു എന്നും എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.



