പാലക്കാട്: ആലത്തൂർ കേരള ജല അതോറിറ്റി ആലത്തൂർ സെക്ഷനു കീഴിൽ വരുന്ന കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, തരൂർ പഞ്ചായത്തുകളിലെ എല്ലാ ഉപഭോക്താക്കളും വെള്ളക്കരം കുടിശിക ഫെബ്രുവരി 15നകം തീർക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
നിശ്ചിത സമയത്തിനകം കുടിശിക അടച്ചില്ലെങ്കിൽ ബന്ധപ്പെട്ട ജലകണക്ഷനുകൾ വിച്ഛേദിക്കുകയും, നിയമപരമായ റവന്യു റിക്കവറി നടപടികൾ ആരംഭിക്കുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നീണ്ടുനിൽക്കുന്ന കുടിശിക മൂലം ജലവിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയെ ബാധിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാലാണ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതെന്ന് ജല അതോറിറ്റി അറിയിച്ചു. അതേസമയം, ഉപഭോക്താക്കൾ സമയബന്ധിതമായി കുടിശിക തീർത്ത് സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.






