സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

വേമ്പനാട്ട് കായലിലെ ജലനിരപ്പ് താഴ്ന്നു ബോട്ട് സർവീസ് പ്രതിസന്ധിയിൽ

കോട്ടയം: വേനൽ കടുത്തതോടെ വേമ്പനാട്ട് കായലിലെ ജലനിരപ്പ് താഴ്ന്ന്‌ വൈക്കം തവണക്കടവ് ബോട്ട് സർവീസ് പ്രതിസന്ധിയിൽ. പലപ്പോഴും വൈക്കം ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ദിവസവും രാവിലെ വേലിയിറക്ക സമയത്താണ് പ്രതിസന്ധിയേറെ. ഇതോടെ പുതിയ ജെട്ടിയിലും പഴയജെട്ടിയിലുമായാണ് ബോട്ടുകൾ അടുപ്പിച്ച് യാത്രക്കാരെ ഇറക്കുന്നത്.

വൈക്കം-തവണക്കടവ് ജലപാതയിലാണ് ദുരിതം ഏറെയും. ജലപാതയിൽ പല ഇടങ്ങളിലും മൺതിട്ടകളുണ്ട്. ഈ മൺതിട്ടകൾ ഒഴിവാക്കിയാണ് ഇപ്പോൾ ബോട്ടുകൾ സർവീസ് നടത്തുന്നത്. മൺതിട്ടയിൽ യന്ത്രഭാഗങ്ങൾ തട്ടിയാൽ തകരാർ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത് അപകടസാധ്യത വർധിപ്പിക്കുമെന്നും ബോട്ട് ജീവനക്കാർ പറയുന്നു.

2018ലെ മഹാപ്രളയത്തിൽ പല സ്ഥലങ്ങളിൽനിന്ന്‌ മരത്തടികൾ ഉൾപ്പെടെ ജലപാതയിൽ അടിഞ്ഞിട്ടുണ്ട്. ജലപാതയിൽ ശരാശരി ആഴം എട്ട് മീറ്റർ ഉണ്ടായിരുന്നതാകട്ടെ 1.8 മീറ്ററായി കുറഞ്ഞു. കായൽക്കയ്യേറ്റവും ചെളിയും കാരണം ജലസംഭരണശേഷി എൺപതിയഞ്ചു ശതമാനം നഷ്ടമായതായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ  പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്.

വേമ്പനാട്ടു കായലിന്റെ അടിത്തട്ടിൽ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും അപകടകരമായ തോതിൽ കെട്ടിക്കിടക്കുകയാണ്. ജങ്കാറിന്റെയും ബോട്ടിന്റെയും പ്രോപ്പല്ലറിലടക്കം പ്ലാസ്റ്റിക് മാലിന്യങ്ങൾ കുടുങ്ങുന്നതിനാൽ സർവീസുകൾ മുടങ്ങുന്നത് പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement