സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

വി​ഴി​ഞ്ഞ​ത്ത് ആശങ്കയായി വാ​ട്ട​ർ സ്പോ​ട്ട് ചു​ഴ​ലി​ക്കാ​റ്റ്

വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞ​ത്ത് ആശങ്കയായി വാ​ട്ട​ർ സ്പോ​ട്ട് ചു​ഴ​ലി​ക്കാ​റ്റ് പ്ര​തി​ഭാ​സം. ഉ​ൾ​ക്ക​ട​ലി​ൽ മാ​ത്രം കൊ​ടും​കാ​റ്റും മ​ഴ​യു​മു​ള്ള​ഘ​ട്ട​ത്തി​ൽ മാ​ത്ര​മു​ണ്ടാ​കു​ന്ന പ്ര​തി​ഭാ​സം ആദ്യമായാണ് ഇന്നലെ വിഴിഞ്ഞം തുറമുഖത്ത് പ്രത്യക്ഷപ്പെടുന്നത്. ഒ​രു ബോ​ട്ട് ചു​ഴ​ലി​യു​ടെ പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് അത്ഭുതകരമായിട്ടായിരുന്നു.

അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​നും മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ തു​റ​മു​ഖ​ത്തി​നും മ​ധ്യേ തീ​ര​ത്ത് നി​ന്ന് ക​ഷ്ടി​ച്ച് ര​ണ്ട് കി​ലോ​മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ലാ​ണ് ആ​ദ്യം ചു​ഴ​ലി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. നാ​ല്പ​ത് മീ​റ്റ​ർ ചു​റ്റ​ള​വ് വി​സ്തീ​ർ​ണ്ണ​ത്തി​ൽ ചു​റ്റി​യ​ടി​ച്ച കാ​റ്റ് ക​ട​ൽ​ജ​ല​ത്തെ ശ​ക്ത​മാ​യി ആ​കാ​ശ​ത്തേ​ക്ക് വ​ലി​ച്ചു ക​യ​റ്റുകയായിരുന്നു.

ചോ​ർ​പ്പി​ന്‍റെ ആ​കൃ​തി​യി​ൽ വെ​ള്ളം ഉ​യ​രു​ന്ന​ത് അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ദൃ​ശ്യം മൊ​ബൈ​ൽ കാ​മ​റ​ക​ളി​ൽ പ​ക​ർ​ത്തി. വെ​ള്ള​ത്തി​ന് മു​ക​ളി​ൽ കൂ​ടി വീ​ശി​യ വാ​ട്ട​ർ​സ്പ്പോ​ട്ട് (വെ​ള്ളം ചീ​റ്റ​ൽ) പ്ര​തി​ഭാ​സം വ​ലി​യ ക​ട​പ്പു​റം ഭാ​ഗ​ത്തെ മ​ണ​ൻ പ്പ​ര​പ്പി​ൽ അ​വ​സാ​നി​ക്കുകയായിരുന്നു. ഏ​ക​ദേ​ശം കാ​ൽ മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന ചു​ഴ​ലി​യു​ടെ വ​ര​വ് ക​ണ്ട് ഒ​രു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട്​ വെ​ട്ടി​ത്തി​രി​ച്ച് വേ​ഗ​ത്തി​ൽ ഓ​ടി​ച്ച​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

Advertisement

ഒഎൽഎക്‌സ് വഴി ഐഫോൺ വിലക്കുറവിൽ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയിൽ

കല്പറ്റ: ഒ.എൽ.എക്‌സ്. വഴി മൊബൈൽ ഫോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത് തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത കേസിലെ പ്രതിയെ വയനാട് സൈബർ പോലീസ് പിടികൂടി. ബത്തേരി മാടക്കര സ്വദേശിയായ ഫാസിൽ ആണ് അറസ്റ്റിലായത്.

Read More »

സൈബർ ആക്രമണത്തിനെതിരേ മുഖ്യമന്ത്രിക്ക് പരാതിനൽകി ഷഹനാസ്

തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ കോൺഗ്രസ് സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായതിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി സമർപ്പിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിനെ തുടർന്നാണ് തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടക്കുന്നതെന്ന്

Read More »

പുതുയുഗയാത്രക്കിടെ വേദിയിലെ തിക്കും തിരക്കും ബഹളവും; ക്ഷോഭിച്ച് വിഡി സതീശൻ

ഇടുക്കി: പുതുയുഗ യാത്രയ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച് വിഡി സതീശൻ. പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസംഗം വീണ്ടും തുടര്‍ന്നപ്പോള്‍

Read More »

ഇനി വായനയ്ക്കും ​ഗ്രേസ് മാർക്ക്; ശിവൻകുട്ടിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾ‌ക്ക് ഇനി മുതൽ വായനയ്ക്കും ​ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പത്ത് മാർക്കാണ് നൽകുക. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും സി.എം മെഗാക്വിസ്

Read More »

ഇറാൻ – യുഎസ് മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ

മസ്‌കത്ത്: ഇറാനും യുഎസും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി സ്ഥിരീകരിച്ചു. യുഎസ് സൈനിക നടപടി ഉടൻ ഉണ്ടായേക്കാമെന്ന തരത്തിലുള്ള

Read More »

കോഴിക്കോട് കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. അ‌ഞ്ച് തൊഴിലാളികൾ സ്ലാബിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരെ അഗ്നിശമനസേന പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാസ്‌പോർട്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന

Read More »
Advertisement