അക്ഷയ് കുമാറിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വെൽകം ടു ദി ജംഗിൾ. അക്ഷയ് കുമാറിനൊപ്പം വന്‍ താര നിര അണിനിരക്കുന്ന ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രംതന്നെയാണ് ‘വെൽകം ടു ദി ജംഗിൾ’. എന്നാല്‍ ചിത്രത്തെക്കുറിച്ച് അത്ര ശുഭകരമായ വാര്‍ത്തയല്ല ഇപ്പോള്‍ വരുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് സാമ്പത്തിക പ്രശ്നങ്ങൾ മൂലം വൈകുന്നതായാണ് വിവിധ ബോളിവുഡ് മാധ്യമങ്ങളിലെ റിപ്പോർട്ടുകള്‍ പറയുന്നത്.
‘വെൽകം’ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ എത്തുന്ന ചിത്രം വൻതോതിലുള്ള ബജറ്റും താരനിരയും കൊണ്ട് പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് വെല്‍കം ടു ജംഗിള്‍. എന്നാൽ, നിർമ്മാതാക്കൾ എന്നാല്‍ ക്രൂവിന് പണം നൽകാത്തതിനാൽ ചിത്രീകരണം തടസ്സപ്പെട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
മിഡ്-ഡേയുടെ റിപ്പോർട്ട് പ്രകാരം, ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ മുംബൈയിൽ നടന്നിരുന്ന ഷൂട്ടിംഗ്. മുന്‍ ഷെഡ്യൂളിലെ സാമ്പത്തിക ബാധ്യതകൾ തീര്‍ക്കത്തതിനാല്‍ പ്രതിസന്ധിയിലാണ് എന്നാണ് വിവരം. ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിന് പ്രത്യേകിച്ച് ക്യാമറ, ലൈറ്റിംഗ്, പ്രൊഡക്ഷൻ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. ഇതുമൂലം ക്രൂവിലെ ഒരു ഭാഗം ഷൂട്ടിംഗ് ബഹിഷ്കരിച്ചതായും ഇത് ഷൂട്ടിംഗ് മുടങ്ങാന്‍ ഇടയാക്കിയെന്നുമാണ് വിവരം.






