Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; പ്രധാനമന്ത്രി നരേന്ദ്രമോദി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി അറിയിച്ചു . ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശകാര്യമന്ത്രിയും പെട്രോളിയം മന്ത്രിയും നേരത്തെ സഭയിൽ സംസാരിച്ചു. രാജ്യസഭയിൽ നാളെ നരേന്ദ്രമോദി സംസാരിക്കും.

മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകത്തെ സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും ബാധിക്കുന്നുണ്ട്. ലോകസാമ്പത്തിക രംഗത്തിന് ഇത് വെല്ലുവിളികൾ ഉയർത്തുന്നു. യുദ്ധം നടക്കുന്ന മേഖലയുമായി ഇന്ത്യയ്ക്ക് നല്ല വ്യാപാര ബന്ധമുണ്ട്. ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലിൽ വലിയൊരു ഭാഗം ഈ മേഖലയിൽ നിന്നാണ്. ഇന്ത്യ യുദ്ധത്തിനെതിരെ ഒറ്റക്കെട്ടായി സന്ദേശം നൽകണം. രാഷ്ട്ര തലവന്മാരുമായി രണ്ട് തവണ സംസാരിച്ചുവെന്നും, ചിലർക്ക് ജീവൻ നഷ്ടമായത് ദുഖകരമാണ്. പരിക്കേറ്റവർക്ക് ചികിത്സ നൽകി നൽകുന്നുണ്ട് . ഇന്ത്യൻ എംബസികൾ അവിടെയുള്ള പൗരന്മാർക്ക് എല്ലാ വിധ സഹായവും നൽകുന്നുണ്ടെന്നും മോദി പറഞ്ഞു.

ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കത്തിൽ തടസ്സം നേരിടുന്നുണ്ട്. 60 ശതമാനം എൽപിജി ഇറക്കുമതി ചെയ്യുന്നതാണ്. എൽപിജിയുടെ ​ഗാ‍​‍ഹിക ഉപയോ​ഗത്തിനാണ് പ്രാധാന്യം നൽകുന്നത്. പെട്രോൾ, ഡീസൽ വിതരണത്തിൽ പ്രതിസന്ധിയില്ല.എഥനോൾ ഉത്പാദനം കൂട്ടിയത് ഇപ്പോൾ പ്രയോജനപ്പെടുന്നു. നാലരക്കോടി ബാരൽ എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇതിലൂടെ കഴിഞ്ഞു. റെയിൽവേ വൈദ്യുതീകരണം, മെട്രോ, ഇല്ക്രട്രിക് വാഹനങ്ങൾ എന്നിവയ്ക്ക് നൽകിയ ശ്രദ്ധയും സഹായിച്ചു. ലോകത്ത് എല്ലാ സാമ്പത്തിക വ്യവസ്ഥകളെയും ഇത് ബാധിച്ചെന്നും ഇന്ത്യയിൽ ഇതിൻ്റെ പ്രത്യാഘാതം കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും മോദി പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer