സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ദിവ്യ എസ് അയ്യര്‍ ഇതെന്തുഭാവിച്ചാണ്…..’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളത്തില്‍ എല്ലാവര്‍ക്കും സുപരിചിതയായ ഐഎഎസ് ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യര്‍. ദീര്‍ഘകാലത്തോളം കോണ്‍ഗ്രസിനെ നയിച്ച, സ്പീക്കറായും മറ്റു പദവികളിലും തിളങ്ങിയ ജി കാര്‍ത്തികേയന്റെ മകനും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്റെ ഭാര്യ
കൂടിയാണ് ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ .

നിലവില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണ് ദിവ്യ. പല ഘട്ടങ്ങളിലും വിവാദം അവരുടെ കൂടെപ്പിറപ്പാണ്. തന്റെ ചുമതലകള്‍ക്കപ്പുറം മറ്റു കാര്യങ്ങളില്‍ ഇടപെടുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ പൊതുവേ സംസ്ഥാനത്ത് കുറവാണ്. അവിടെ ഏറെ വ്യത്യസ്തയാണ് ദിവ്യ.രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെല്ലാം അവരുടെ ഇടപെടലുകള്‍ ഉണ്ടാകാറുണ്ട്. പലയാവര്‍ത്തി സിപിഎമ്മിന്റെ നേതാക്കളെ വാനോളം പുകഴ്ത്തി അവര്‍ രംഗത്ത് വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അവരോട് വലിയ വിയോജിപ്പും പല ഘട്ടങ്ങളിലും ഉണ്ടായിട്ടുമുണ്ട്.

ഇപ്പോഴിതാ ആ എതിര്‍പ്പുകള്‍ വീണ്ടും കൂടിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദിവ്യ അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് സാമൂഹ്യ മാധ്യമത്തില്‍ പ്രതികരണം അറിയിച്ചത്. ഇതാണ് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചത്. ‘കര്‍ണന് പോലും അസൂയ തോന്നും വിധം ഈ കെകെആര്‍ കവചം’ എന്നു പറഞ്ഞായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും കെകെ രാഗേഷിന്റെയും ചിത്രം പങ്കുവെച്ചുള്ള ദിവ്യ എസ് അയ്യറുടെ പോസ്റ്റ്.

🔒 Premium Content

Please sign in to continue reading.

Sign In / Register
Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.