സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എന്താണീ ഡീൽ, കോൺഗ്രസിന് ഒരു ഉളുപ്പുമില്ലേ: പിണറായി വിജയൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിനെതിരേ കോ-ലീ-ബീ സഖ്യം എന്ന ആരോപണം ആവർത്തിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസുമായി കൂട്ടുകൂടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അതിൽ കോൺഗ്രസിന് ഒരു ഉളുപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ഡീൽ ആണെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് നാളെ ധർമടം മണ്ഡലത്തെക്കുറിച്ചും പറയുമോ എന്നും കൂട്ടിച്ചേർത്തു. എന്താണിപ്പോൾ ഡീൽ എന്ന് പറയുന്നതിന്റെ അർഥം. എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഒരുമുസ്ലീം നാമധാരിയാണ് പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി. അതുകൊണ്ടാണോ ഡീൽ എന്ന് പറയുന്നത്. 1996-ൽ പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് ജയിച്ചിരുന്നു. ആരായിരുന്നു അന്ന് സ്ഥാനാർഥി, നൗഷാദ്. അദ്ദേഹവും മുസ്ലീം നാമധാരിയാണല്ലോ എന്നും പിണറായി പറഞ്ഞു.

എന്ത് അസംബന്ധവും എഴുന്നള്ളിക്കാൻ പ്രതിപക്ഷത്തിന് ഒരുപ്രയാസവുമില്ല. അങ്ങനെ എഴുന്നള്ളിക്കുന്നത് ഇതിന്റെ ഭാഗമായി കച്ചവടം നടത്താനാണ്. ഓർമയില്ലേ കോ-ലീ-ബിയുടെ കാര്യം. പട്ടാമ്പിയിൽ ഇഎംഎസിനെ പരാജയപ്പെടുത്താനായി ആർഎസ്എസ് പറന്നിറങ്ങിയില്ലേ. ജനസംഘത്തിന്റെ നേതാവ് വന്നത് കോൺഗ്രസ് സ്ഥാനാർഥിയെ ജയിപ്പിക്കാനല്ലേ. കോ-ലീ-ബി സഖ്യം വടകരയിലും ബേപ്പൂരിലും കൃത്യമായ ധാരണയല്ലേ ഉണ്ടാക്കിയത്. ആ കരാർ പൊതുവേ അംഗീകരിക്കപ്പെട്ടതല്ലേ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.