പുല്‍പ്പള്ളി:കേരളാ കര്‍ണാടക അതിര്‍ത്തിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.പുല്‍പ്പള്ളി മടപ്പള്ളിക്കുന്നിനു സമീപം കന്നാരം പുഴയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മറ്റൊരു ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് വിവരം.
ശരീരത്തിന്റെ പല ഭാഗങ്ങളിലും കൊമ്പിന്റെ കുത്തേറ്റ പാടുകളുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കര്‍ണാടക വനമേഖലയോട് ചേര്‍ന്ന പുഴയോരത്ത്് ആനയുടെ ജഡം കണ്ടത്. ഈ വനമേഖലയില്‍ സാധരണ കാണാറുള്ള ആനയാണ് ചെരിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു.



