തൃശ്ശൂര്‍ : പീച്ചിയില്‍ രാത്രി കാട്ടാന ഇറങ്ങിയതായി ബന്ധപ്പെട്ടുള്ള സംഭവം. മന്ത്രി എ. കെ. ശശീന്ദ്രന്‍ ഇന്ന് കുതിരാനില്‍ .കഴിഞ്ഞ ഒരു ആഴ്ച കാലത്തോളമായി ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. കുതിരന്‍ തുരങ്കത്തിന്റെ സമീപമാണ് കാട്ടാന ഇറങ്ങിയതെന്ന് അറിയുന്നു.
യാഥാര്‍ത്ഥത്തില്‍ ഇതൊരു ആനത്താരിയാണ്. പീച്ചി കാട്ടില്‍ നിന്നു കാട് കടന്ന് കുതിരാന്‍ ഹൈവേ ക്രോസ് ചെയ്ത് ആനകള്‍ അപ്പുറത്തെ കാട്ടിലേക്കു പോകുന്നത് ഇടയ്‌ക്കെല്ലാം നിത്യസംഭവമാണ്. എങ്കിലും കഴിഞ്ഞ ആഴ്ച കാട്ടിലേക്കു കടന്ന ഒറ്റയാന്‍ ഇപ്പൊഴും തിരിച്ചു പീച്ചി കാട്ടിലേക്കു കടന്നിട്ടില്ല.
പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രഞ്ജിത്തും സംഘവും കുതിരാനില്‍ പ്രവര്‍ത്തനസജ്ജരായി തുടരുന്നു. ഒറ്റയാന്‍ തിരിച്ചു ഇറങ്ങുന്നതും കാത്താണ് അവര്‍ തുടരുന്നത്. തിരിച്ചു ഇറങ്ങിയാല്‍ ഒറ്റയാനെ സുരക്ഷിതമായി പീച്ചി വനമേഖലയിലേക്കു കയറ്റിവിടാനാണ് ഉദ്ദേശം.
ഒറ്റയാന്‍ സ്വയം കയറി പോകാന്‍ തയ്യാറാലെങ്കില്‍ സഹായത്തിനായി കുങ്കി ആനകളെ സജ്ജമാക്കിയിട്ടുണ്ട്. ക്യാമറ ട്രാപ്പുകളും ഡ്രോണ്‍ സൗകര്യങ്ങളും നിരീക്ഷണത്തിന് പ്രയോജനപ്പെടുത്തുന്നു.






