Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗ്രീസിലും സ്പെയിനിലും തുർക്കിയിലും ആളിപ്പടർന്ന് കാട്ടുതീ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാത്രസ്: തെക്കന്‍ യൂറോപ്പിനെ ഭീതിയിലാഴ്ത്തി കാട്ടുതീ വ്യാപിക്കുന്നു. യൂറോപ്പില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് എത്തി. ചൂട് കൂടുന്ന കാലാവസ്ഥയിൽ കാറ്റ് തീ പടരുകയാണ്. ഗ്രീസിലും സ്പെയിനിലും തുർക്കിയിലും അൽബേനിയയിലും സ്ഥിതി രൂക്ഷം. ഗ്രീസിലെ പാത്രസിൽ നിന്ന് മാത്രം ഒഴിപ്പിച്ചത് രണ്ട് ലക്ഷത്തിലധികം പേരെയാണ്.

ഇറ്റലിയിലെ 16 നഗരങ്ങളിൽ അത്യുഷ്ണ മുന്നറിയിപ്പ് ഉണ്ട്. ഇരുപതിലധികം സ്ഥലങ്ങളിൽ കാട്ടുതീ വ്യാപിപ്പിച്ചിട്ടുണ്ട്. യിൻ, പോർച്ചുഗൽ, ഫ്രാൻസ്, ഇറ്റലി, ബാൾക്കൺസ്, ബ്രിട്ടൻ തുടങ്ങിയ നഗരങ്ങലിൽ ഈ ആഴ്ച അത്യുഷ്ണമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച പുലർച്ചെ മുതലാണ് ഗ്രീസിൽ കാട്ടു തീ രൂക്ഷമായത്. ഗ്രീസില്‍ കഴിഞ്ഞ ദിവസം മാത്രം 82 തീ പിടിത്തമാണ് റജിസ്റ്റർ ചെയ്തത്. 4,850 അഗ്നിശമന സേനാംഗങ്ങളും 33 വിമാനങ്ങളും തീയണക്കാനായി വിന്യസിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ സൈനികർ ഉൾപ്പെടെ ഒന്നിലധികം പേർ മരിച്ചു. പതിനഞ്ചോളം പേർക്ക് പരുക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisement
WhiteswanTV Footer