സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കേരളാ കോണ്‍ഗ്രസ് മുന്നണി വിടുമോ ?

രാജേഷ് തില്ലങ്കേരി

കേരളാ കോണ്‍ഗ്രസ് എം എല്‍ ഡി എഫ് വിടുമോ ? വിടില്ലെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. കേരളാ കോണ്‍ഗ്രസ് എം മുന്നണി വിട്ടേക്കുമെന്ന വാര്‍ത്തകള്‍ സജീവമായിരിക്കെയാണ് വിശദീകരണവുമായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്തെത്തിയത്. പാര്‍ട്ടി മുന്നണി വിടുന്നതിനുള്ള ഒരു രാഷ്ട്രീയ സാഹചര്യവും നിലനില്‍ക്കുന്നില്ലെന്നും, കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ തുടരുമെന്നുമാണ് വ്യക്തമാക്കുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളാ കോണ്‍ഗ്രസ് എം മുന്നണി വിടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മുന്നണി വിടണമെന്നത് പാര്‍ട്ടി അണികളുടെ പൊതുവികാരമാണെന്നതരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്. കേരളാ കോണ്‍ഗ്രസ് എമ്മിന് അടുത്ത തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്നും, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലാ നഗരസഭപോലും നഷ്ടപ്പെട്ടേക്കാമെന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ല; പ്രിയങ്ക ഗാന്ധി

എല്‍ ഡി എഫിനൊപ്പമുള്ള യാത്രയില്‍ ജോസ് കെ മാണിക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.
പാര്‍ട്ടിക്ക് ഒരു മന്ത്രിയും ചീഫ് വിപ്പുപദവിയും ലഭിച്ചുവെങ്കിലും ഇതൊന്നും പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും.
കേരളാ കോണ്‍ഗ്രസ് എം കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കാലത്താണ് കേരളാ കോണ്‍ഗ്രസ് ഇടതു മുന്നണിയുടെ ഭാഗമാവുന്നത്.

പാലായില്‍ വിജയിച്ചുകയറുക, കെ എം മാണി കൈകാര്യം ചെയ്തിരുന്ന റവന്യൂവകുപ്പില്‍ മന്ത്രിയാവുക, തുടങ്ങിയ പലവിധ ആഗ്രഹങ്ങളാണ് ജോസ് കെ മാണിക്കുണ്ടായിരുന്നത്. എന്നാല്‍ പാലായില്‍ മാണി സി കാപ്പനോട് തോറ്റതോടെ ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിതന്നെ അനിശ്ചിതത്വത്തിലായി.

രാജ്യസഭാംഗമായിരുന്ന ജോസ് കെ മാണിക്ക് സി പി എമ്മിന്റെ കാരുണ്യത്തില്‍ വീണ്ടും രാജ്യസഭയില്‍ എത്താന്‍ കഴിഞ്ഞെങ്കിലും കോട്ടയത്തെ തോമസ് ചാഴികാടന്റെ തോല്‍വി വലിയ തിരിച്ചയായി. ഇതോടെയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം യു ഡി എഫിലേക്ക് തിരിച്ചുപോവുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കി.

എന്നാല്‍ ചീഫ് വിപ്പ് മന്ത്രി സ്ഥാനം കൈവിട്ടുള്ള ഒരു കളിക്കും റോഷി തയ്യാറല്ല, വകുപ്പൊന്നുമില്ലെങ്കിലും കിട്ടിയ സൗഭാഗ്യം ഒഴിവാക്കിയുള്ള ഒരു പരിപാടിക്കും ചീഫ് വിപ്പ് ജയരാജും തയ്യാറാല്ല. ഇതോടെ കേരളാ കോണ്‍ഗ്രസ് എം മുന്നണി വിട്ടാലും പാര്‍ട്ടി പിളരുന്ന അവസ്ഥയിലാണ്.

യു ഡി എഫ് നേതൃത്വവുമായി കേരളാ കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്നും പാലാ, കടുത്തുരുത്തി സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടായാല്‍ മുന്നണി വിടുമെന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ വൈകുന്നേരത്തോടെ വാര്‍ത്തകള്‍ നിഷേധിച്ച് പാര്‍ട്ടി ചെയര്‍മാന്‍ തന്നെ രംഗത്തെത്തുകയായിരുന്നു. 

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement