ന്യൂഡൽഹി: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർക്കും അതിന് പിന്നിൽ പ്രവർത്തിച്ചവർക്കും വ്യക്തവും ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രി രാജനാഥ് സിങ്. ആക്രമണം ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യം മറ്റുള്ളതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സൈനിക മേധാവികൾ അടക്കം പങ്കെടുത്ത ഉന്നതല യോഗത്തിന് ശേഷം ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ പഹൽഗാമിൽ ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യമിട്ട് ഭീകരർ ഹീനമായ ഒരു പ്രവർത്തി നടത്തി. അതില്‍ നിരപരാധികളായ നിരവധി ജീവനുകള്‍ നമുക്ക് നഷ്ടമായി. സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഞാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു. ഈ ഹീനകൃത്യം ചെയ്തവരെ മാത്രമല്ല, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഞങ്ങള്‍ കണ്ടെത്തും. കുറ്റവാളികള്‍ ശക്തവും വ്യക്തവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പ് നല്കുന്നു’ രാജ്നാഥ് സിങ് പറഞ്ഞു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് തന്റെ അനുശോചനം അറിയിക്കുന്നു. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം താന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഭീകരവാദത്തോട് നമുക്ക് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു തീവ്രവാദ പ്രവര്‍ത്തനത്തിനും ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തെ കീഴ്പ്പെടുത്താന്‍ കഴിയില്ലെന്നും രാജ്നാഥ് സിങ് നയമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു തീവ്രവാദ പ്രവര്‍ത്തനത്തിനും ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തെ കീഴ്പ്പെടുത്താന്‍ കഴിയില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.



