തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കനത്ത മഴയെ തുടർന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്ന് മുതൽ ബുധൻ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഹാരാഷ്ട്ര മുതൽ ഗോവ തീരം വരെ, തീരത്തോട് ചേർന്ന് ന്യുനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുവെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാളിന് മുകളിലായും ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. കള്ളക്കടൽ ജാഗ്രത നിർദേശവും നിലവിലുണ്ട്.






